Press Club Vartha

ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി

ഡൽഹി: മുൻമന്ത്രിയും എം എൽ എയുമായ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ തിരിച്ചടി. ആന്റണി രാജുവിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി. തൊണ്ടി മുതൽ കേസിലാണ് നടപടി. ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി.

ജസ്റ്റിസ് സി.ടി. രവി കുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്നായിരുന്നു കേസ്.

Share This Post
Exit mobile version