Press Club Vartha

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊർണൂരിലെ വീട്ടിലാകും സംസ്കാരം.

നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും നിറഞ്ഞാടി.  60 ൽ അധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേഘനാദന്റെ ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Share This Post
Exit mobile version