
ഡൽഹി: സുപ്രീം കോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തെ തുടർന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.ചെറിയ തോതിലുളള തീപിടിത്തം ആണ് ഉണ്ടായത്.