Press Club Vartha

കൈക്കൂലി കേസ്: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ സസ്പെൻഷൻ ആയി. മ്യൂസിയം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഷബീറിനെ ആണ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

തുമ്പ പോലീസ് സ്റ്റേഷനിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ പക്കൽ നിന്നും 2000 രൂപ ഗൂഗിൾ പേ വഴിയാണ് ഇയാൾ കൈക്കൂലിയായി സ്വീകരിച്ചത്. തുമ്പ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് മോശം പ്രവൃത്തികളുടെ പേരിൽ ഇയാളെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പബ്ലിക് ഗ്രൗണ്ടിൽ ട്രാൻസ്ഫർ ചെയ്തിരുന്നു. അതിനു പുറമെയാണ് ഇപ്പോഴുള്ള നടപടി.

ഇയാൾ ഇതിനു മുൻപും 10’ലേറെ തവണ ഇത്തരം വകുപ്പുതല അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുണ്ട്. സ്ത്രീധന പീഡനം, മോഷണം അടക്കം ഇയാൾക്കെതിരെ തുമ്പ പോലീസ് സ്റ്റേഷനിൽ 3 ക്രിമിനൽ കേസുകളും ഉണ്ട്. K-Rail സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകരെ തറയിൽ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടിയതും ഇയാളാണ്.

Share This Post
Exit mobile version