
തിരുവനന്തപുരം: മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മക്ക് മറുപടിയുമായി നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രേം കുമാർ പറഞ്ഞു. മാത്രമല്ല സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് താൻ വിമർശനം ഉന്നയിച്ചത്.
ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുന്നു. അവ മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായ പ്രകടനം ഇനിയും തുടരും. ‘കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.