
തിരുവനന്തപുരം: നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടനെതിരായ ബലാത്സംഗക്കേസിലാണ് കോടതിയുടെ നിർദേശം.
സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി നടപടി. പ്രതി പരിക്കാരിയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയാം കാണാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. മന്ത്രമല്ല പരാതിക്കാരിയുമായി ഫോൺ ബന്ധപ്പടരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ജാമ്യ ഉപാധിപ്രകാരമായിരുന്നു താരത്തിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് നടന്‍ സിദ്ദിഖ് ഹാജരായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽ സിദ്ദിഖ് എത്തിയത്.