ബെംഗ്ളൂരു : സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതി വ്യാജമെന്ന് കോടതി. പരാതിയിൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകർപ്പിന്റെ വിശദാശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് യുവാവ് പീഡനം നേരിട്ടത്. പീഡനം നടന്നുവെന്ന് പറയുന്നത് 2012 ലാണ്.
എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. അതിനാൽ ഈ താജ് ഹോട്ടലിന്റെ നാലാം നിലയിൽ വെച്ച് നടന്നുവെന്ന് പറയുന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. എന്നാൽ പരാതി നൽകാൻ വൈകിയതിന്റെ കാരണവും പരാതിക്കാരൻ വ്യക്തമാക്കിയില്ലെന്നും കോടതി പറഞ്ഞു.