മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്.
റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം.ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 16നും റിസർവ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.