Press Club Vartha

സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. സംഭവസമയം നൂറിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള കുട്ടിയുമുണ്ട്.

വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. അപകടത്തിൽ 28 പേര്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ ഇരുപതിലധികം ആംബുലന്‍സുകളിലായി ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Share This Post
Exit mobile version