Press Club Vartha

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡണ്ട് എം എസ് നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ നേതൃസമ്മേളനം മുൻ കെപിസിസി ട്രഷററും ഡി.സി.സി പ്രസിഡണ്ടുമായിരുന്ന കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

ജനവഞ്ചനയുടെ ഒരേ നാണയത്തിൻ്റെ ഇരുമുഖമായി മുഖമായി മാറിയിരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു. ജനോപകാരകർമ്മ പദ്ധതികൾ പുതു നേതൃത്വം ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെഎസ് അജിത് കുമാർ,ഫ്രാൻസിസ് ജഫേഴ്സൺ,എംജെ ആനന്ദ്, മൻസൂർ മംഗലപുരം, ഉദയകുമാരി, ജൂഡ്ജോർജ്, ഡിസിസി അംഗം കെ പി രക്നകുമാർ മുൻ മണ്ഡലം പ്രസിഡണ്ട മാരായ അഡ്വ.എസ് ഹാഷിം, ജി. ഗോപകുമാർ,ബിജു ശ്രീധർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡല പ്രസിഡൻറ് മഹിൻ എം കുമാർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രവീണകുമാരി എന്നിവർ സംസാരിച്ചു

Share This Post
Exit mobile version