Press Club Vartha

അനോറ’യുടെ മൂന്നാം പ്രദർശനം നാളെ

തിരുവനന്തപുരം: 29-ാമത് ഐഎഫ്എഫ്‌കെയിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രം അനോറയുടെ മൂന്നാം പ്രദർശനം നാളെ നടക്കും. മേളയുടെ ആറാം ദിനമായ നാളെ ഏരീസ് പ്ലക്‌സിൽ സ്‌ക്രീൻ 1-ൽ ഉച്ചയ്ക്ക് 12നാണ് പ്രദർശനം നടക്കുക.

ഇന്നലെയും ഷോൺ ബേക്കർ ചിത്രം ‘അനോറ’ പ്രദർശിപ്പിച്ചിരുന്നു. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തത്. ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിലാണ് അനോറ പ്രദർശിപ്പിച്ചത്.

അനോറ എന്ന ലൈംഗിക തൊഴിലാളിയുടെ കഥയാണ് സിനിമ പറയുന്നത്. ഷോൺ ബേക്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിന് അർഹമായ ചിത്രമാണ് അനോറ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുസ്‌കാരങ്ങളിൽ അഞ്ച് നാമനിർദേശവും ചിത്രത്തിന് ലഭിച്ചിരുന്നു.

 

Share This Post
Exit mobile version