
കഴക്കൂട്ടം: ആഘോഷ ക്രിസ്തുമസ് കടൽ തീരങ്ങളെ കണ്ണീർ കടലാക്കി കുളിക്കാനിറങ്ങിയ രണ്ടുപേരെ കടലിൽ കാണാതായി. സെൻ്റാൻഡ്രൂസിലും മര്യനാട്ടുമാണ് രണ്ടു പേർ അപകടത്തിൽപ്പെട്ടത് രാവിലെ പത്തുമണിയോടെ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ കഠിനംകുളം പഞ്ചായത്തുനട സ്വദേശി നെവിൻ (18) ആണ് ഒഴുക്കിൽപ്പെട്ടത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാട് ആണ് രണ്ടാമത്തെ അപകടം മര്യനാട് സ്വദേശി ജോഷ്വാ (19) ആണ് കടലിൽ കാണാതായത്. ജോഷ്വയുടെ മൃതദേഹം പിന്നീട് മത്സ്യത്തൊഴിലാളയുടെ വലയിൽ കുടുങ്ങി. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി