Press Club Vartha

തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. തോന്നയ്ക്കൽ സർവീസ് സഹകരണ സംഘത്തിൽ നിന്നും 2 കോടിയോളം രൂപ ബിനാമി പേരുകളിലും ചിട്ടി പിടിച്ചും ലോൺ എടുത്തും അനധികൃതമായി കൈവശപെടുത്തിയിട്ട് തിരിച്ചടയ്ക്കാത്ത സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെയും അഴിമതിക്ക് കൂട്ടു നിൽക്കുന്ന ബാങ്ക് അധികാരികൾക്കും എതിരെയും നാളെ രാവിലെ 10 മണിക്ക് ബാങ്ക് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെമ്പകമംഗലം, മംഗലപുരം, വേങ്ങോട് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. വേങ്ങോട് ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.

Share This Post
Exit mobile version