Press Club Vartha

പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചതടക്കം 9 കേസുകൾ

കഴക്കൂട്ടം: പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചതടക്കം ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയും കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പെരുമാതുറ ഇടപ്പള്ളിയ്ക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ ഷാനിഫർ ( 32)​ കാപ്പ നിയമ പ്രകാരം അറസ്റ്രിലായി.

ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാലിന്റെ നിർദേശാനുസരണം കഠിനംകുളം സി.ഐ സാജൻ ബി എസ് നേതൃത്വത്തിൽ എസ്.ഐ അനൂപ്,​ എ എസ് ഐ ജ്യോതിഷ് കുമാർ സി പി ഒ ഗിരീഷ് കുമാർ, ഹാഷിം ദീപക് എന്നിവരടങ്ങിയ സംഘമാണ് ഷാനിഫറിനെ അറസ്‌റ്റ് ചെയ്തത്.

Share This Post
Exit mobile version