Press Club Vartha

എച്ച്എംപിവി; രാജ്യത്ത് മൂന്ന് പേർക്ക് രോഗം സ്ഥിതീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യ എച്ച്എംപിവി രോഗ ബാധ സ്ഥിതീകരിച്ചതിനു പിന്നാലെ രാജ്യത്ത് രണ്ടു പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. ഗുജറാത്തിലും കർണാടകത്തിലുമാണ് രോഗം സ്ഥിതീകരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുൻപാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സാമ്പിളുകള്‍ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് കർണാടകയിൽ രോഗം സ്ഥിതീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിതീകരിച്ചത്.

നേരത്തെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

Share This Post
Exit mobile version