Press Club Vartha

ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

കൊച്ചി : നടി ഹണി റോസിന്റെ മൊഴി എടുത്തു. സൈബർ ആക്രമണ പരാതിയിലാണ് പോലീസ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ഹണി റോസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് മൊഴി നല്‍കിയത്. നിലവിൽ ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്.

ഇൻസ്റ്റാഗ്രാം പോസ്റ്റിന് പുറമെ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് താഴെ പോസ്റ്റിട്ടവർക്ക് എതിരെയും നടി മൊഴി നൽകിയിട്ടുണ്ട്. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്‍റ് രേഖപ്പെടുത്തിയാൽ സ്വമേധയാ കേസെടുക്കാനാണ് തീരുമാനം. ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.

Share This Post
Exit mobile version