Press Club Vartha

അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മ-രി-ച്ചാ-ലും – മന്ത്രി എം.ബി രാജേഷ്

കഴക്കൂട്ടം: അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസായി സംസ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിമനോഹരമായ ഒരു ശ്മശാനമാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളതെന്നും മന്ത്രി എം ബി രാജേഷ്. നഗരസഭ കഴക്കൂട്ടം വാർ‍ഡിൽ നിർമ്മാണം പൂർത്തീകരിച്ച ഗ്യാസ് ക്രിമറ്റോറിയം (ശാന്തിതീരം) ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ലോകത്തിലെ മികച്ച നഗരങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ നമ്മുടെ നഗരത്തിനും ലഭിക്കുന്നു എന്നത് അഭിമാനകരമാണ് അത് നഗര ഭരണത്തിനുള്ള അംഗീകാരം കൂടിയാണെന്നും ആരെല്ലാം എന്തെല്ലാം ദുഷ്പ്രചരണങ്ങൾ നടത്തിയാലും മികവ് അംഗീകരിക്കപ്പെടും എന്നതിന് ഉദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച ദേശീയവും അന്തർദേശീയമായ അനേകം പുരസ്കാരങ്ങൾന്നും മന്ത്രി പറഞ്ഞു. 4500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തിൽ ഗ്യാസ് ഉപയോഗിച്ച് ഒരേസമയം 2 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ദിവസം 12 മൃതദേഹങ്ങൾ വരെ സംസ്കരിക്കാൻ കഴിയും. കൂടാതെ മെക്കാനിക്കൽ റൂം, ഓഫീസ് റൂം, ഗ്യാസ് റൂം, വാഷ്റൂം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. മേയർ എസ് ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയായി , ഡെപ്യൂട്ടി മേയർ പികെ രാജു സ്വാഗതവും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, അഡ്വ വികെ പ്രശാന്ത് എംഎൽഎയും മുഖ്യാതിഥികളായി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മേടയിൽ വിക്രമൻ ഷാജിദ നാസർ, ക്ലൈനസ് റൊസാരിയോ, ഗായത്രി ബാബു, സിഎസ് സുജാദേവി കൗൺസിലർമാരായ ഡി രമേശൻ, എൽഎസ് കവിത ,സ്റ്റാന്റലി ഡിക്രൂസ്, എം ബിനു, ബി നാജ, ആശാ ബാബു ,സംഘാടകസമിതി ചെയർമാൻ ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു .

Share This Post
Exit mobile version