Press Club Vartha

സൈബര്‍ അധിക്ഷേപം; യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി മാല പാര്‍വതി

തിരുവനന്തപുരം: യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി നടി മാല പാര്‍വതി. യൂട്യൂബ് വഴി സിനിമ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. ഇതിനു പുറമെ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു.

Share This Post
Exit mobile version