Press Club Vartha

കരിച്ചാറയിൽ വീട്ടമ്മ വീടിനുള്ളിൽ ദു-രൂ-ഹ സാഹചര്യത്തിൽ മ-രി-ച്ച നിലയിൽ

കണിയാപുരം: കരിച്ചാറയിൽ വീട്ടമ്മ വീടിനുള്ളിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കരിച്ചാറ പള്ളിക്ക് പുറുകുവശം റെയിൽവേ ലൈനിനടുത്തായി കുളങ്ങര വീട്ടിൽ ഷിജി (33)​ എന്നുവിളിക്കുന്ന ഷിനുവാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

കണിയാപുരം മുസ്ളീം ഗേൾസ് ഹൈസ്കൂളിൽ ആറിലും പ്ളസ് വണ്ണിലു പഠിക്കുന്ന മക്കൾ ഇന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ഷിനു മരിച്ച നിലയിൽ നിലത്ത് കിടക്കുന്നത് കണ്ടത്. ഇതു കണ്ട് ഇവർ നിലവിളിച്ച് കൊണ്ട് കരിച്ചാറ ജംഗ്ഷനിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

തമിഴുനാട് സ്വദേശിയായ രംഗനോടൊപ്പം ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. സംഭവത്തിന് ഭർത്താവ് ഒളിവിൽ പോയി. ഇയാളുടെ കൈയിൽ മൂന്നു മൊബൈൽ ഫോൺ ഉണ്ടായിരുന്നതായും അതെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

Share This Post
Exit mobile version