സാങ്കേതികരംഗത്തെ വിപ്ലവമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് – ഡാറ്റ സയൻസ് രംഗത്തെ കോഴ്സുകളും തൊഴിൽ സാധ്യതയും പരിചയപ്പെടുത്താൻ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കഴക്കൂട്ടം നോളജ് സെൻ്ററിൽ വച്ച് സൗജന്യ സെമിനാർ ജനുവരി 18 ന് 10.00 മണിക്ക് നടക്കുന്നു.
ഈ രംഗത്തെ പഠനത്തെയും തൊഴിലവസരങ്ങളെയും കുറിച്ചു വിശദീകരിക്കുന്ന സൗജന്യ സെമിനാറിൽ ഡിഗ്രി, ഡിപ്ലോമ, ബിടെക്, ബിരുദധാരികൾക്കും ഇപ്പോൾ പഠനം തുടരുന്നവർക്കും പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കെൽട്രോൺ നോളജ് സെൻ്റർ , ഉദയ ടവർ, കഴക്കൂട്ടം, തിരുവനന്തപുരം. PH: 9495680765