Press Club Vartha

നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും; മാപ്പ് പറഞ്ഞ് നടൻ വിനായകൻ

കൊച്ചി: മാപ്പപേക്ഷിച്ച് നടൻ വിനായകൻ. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ മാപ്പപേക്ഷ.

”സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…” എന്നാണ് വിനായകൻ കുറിച്ചത്.

Share This Post
Exit mobile version