Press Club Vartha

ജൽഗാവ് റെയിൽ അപകടം; മരണം 11 ആയി

ഡൽഹി: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 11 ആയി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്.

ജൽഗാവിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ദുരന്തം സംഭവിച്ചത്. പുഷ്പക് എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കുന്നതിടയിൽ ട്രെയിനിന്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നിരുന്നു. ഇതു ശ്രദ്ദയിൽപ്പെട്ട യാത്രക്കാർ തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടി. ഇതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. എതിർ ദിശയിൽ വരികയായിരുന്ന കർണാടക എക്സ്പ്രസ് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും അറിയിച്ചു.

 

 

Share This Post
Exit mobile version