കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ നടക്കുന്നത്.
ഈ മാസം 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. മലയാളത്തിൽ നിരവധി ബോക്‌സോഫീസ് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി.