
കഴക്കൂട്ടം: പ്രായഭേദമന്യ എല്ലാ ജനവിഭാഗത്തിനും കായിക ക്ഷമതയും ആരോഗവ്യം നൽകുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻസിന്റെ സഹകരണത്തോടെ സായി കാര്യവട്ടം എൽ.എൻ.സി.പിയിൽ സംഘടപ്പിച്ച ഫിറ്റ് ഇന്ത്യ പ്രോഗാമിൽ കുരുന്നുകൾ മുതൽ 80വയസുകാർ വരെ പങ്കെടുത്തത് ശ്രദ്ധേയമായി.
3000, 5000 മീറ്റർ ഓട്ടം, യോഗ, വടംവലി, സുംബ, എയ്റോബിക്‌സ്, വിവിധ വർക്ക്‌ഷോപ്പുകൾ, ഒരു ദിനം നീണ്ടുനിന്ന മെഡിക്കൽ കാമ്പ് എന്നിവ നടന്നു.
കുട്ടികളും കുടുംബാംഗങ്ങളും, പ്രായമായവരും അടക്കം നൂറുകണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തുത്. തുടർന്നുള്ള നാളുകളിലും എൽ.എൻ.സി.പിയിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്ന് എൽ.എൻ.സി.പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ പറഞ്ഞു. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള 1,500 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു വൈകുന്നേരം നടന്ന സമാപനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
.സായ് എൽഎൻസിപിഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ ജി കിഷോറിർ, ജമൈക്കൻ കോച്ച് ജെറി ലീ ഹോൾനെസ്, കൗൺസിലർമാരായ എം ബിനു ,എൽഎസ് കവിത, ശ്രീദേവി , ചെമ്പഴന്തി ഉദയൻ, ജോൺസൺ ജോസഫ്, ഗായത്രി ദേവി, മേനംകുളം വാർഡ് അംഗം മോഹനൻ, ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ, കലാധരൻ ഫിലിം ഡയറക്ടർ ജയകുമാർ , കെആർ നാരായണൻ നായർ എന്നിവർ സംസാരിച്ചു.തുടർന്ന് സമ്മാനദാനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
