Press Club Vartha

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ച് അന്വേഷണസംഘം

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വാട്സ്ആപ്പ് ചാറ്റുകളും ഇമെയിലുകളും ഒക്കെയാണ് മുകേഷിനെതിരെ ലഭിച്ചിരിക്കുന്നത്.

കൂടാതെ മുകേഷിനെതിരെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അമ്മ സംഘടനയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ആലുവ സ്വദേശിയായ നടിയാണ് പരാതി നൽകിയിരിക്കുന്നത്.

Share This Post
Exit mobile version