
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ് ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും ജൂൺ ഒന്ന് മുതൽ നിർത്തിവെക്കുന്ന രീതിയിലാണ് സമരം. താരങ്ങള്‍ വേതനം കുറക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞു. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.