Press Club Vartha

ബജറ്റില്‍ നെടുമങ്ങാടിന് വികസനത്തിന്റെ പുതുവെളിച്ചം: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. ശീമമുളമുക്ക് – തേക്കട റോഡ് (40mm ചിപ്പിംഗ് കാർപ്പെറ്റ് നിലവാരത്തിൽ) വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തിയ്ക്ക് 2.3 കോടി, ഏണിക്കര-തറട്ട-കാച്ചാണി റോഡ് BM & BC നിലവാരത്തിൽ വീതി കൂട്ടി നവീകരണത്തിന് 2.5 കോടി, മണ്ഡലത്തിലെ വിവിധ PWD റോഡുകള്‍ 40 mm ചിപ്പിംഗ് കാർപ്പറ്റ് നിലവാരത്തില്‍ വീതി കൂട്ടി നവീകരിക്കുന്നതിന് 3.8 കോടി (1.അണ്ടൂർക്കോണം – കീഴാവൂർ- തിരുവെള്ളൂർ-കാരമൂട് റോഡ് തിരുവെള്ളൂർ മുതല്‍ (Ch 1/500 മുതല്‍ 3/425 വരെ) കാരമൂട് വരെയുള്ള ഭാഗം 2. വാടയില്‍മുക്ക് – കണ്ടല്‍ കരിച്ചാറ റോഡ് 3. മോഹനപുരം – കല്ലൂർ റോഡ് 4. തോന്നയ്ക്കല്‍ – വേങ്ങോട് – മലമുകള്‍ – ചെമ്പൂർ ലിങ്ക് റോഡിന്റെ തേരിക്കട മുതല്‍ കട്ടിയാട് വരെയുള്ള ഭാഗം Ch 0/000 മുതല്‍ 1/200 വരെ)

നെടുമങ്ങാട് ബി.എഡ് കോളേജ് പുതിയ കെട്ടിടത്തിന് 1.5 കോടി, കഴുനാട് ഗവ.എല്‍.പി സ്കൂളിന് പുതിയ കെട്ടിടത്തിന് 1.8 കോടി, കണിയാപുരം കെ.എസ്.ആര്‍.ടി.സി യുടെ നവീകരണത്തിന് 2.5 കോടി, മണ്ഡലത്തിലെ പൊതു കുളങ്ങളുടെ നവീകരണത്തിന് 2 കോടി എന്നിവ ഉള്‍പ്പെടുന്ന പദ്ധതികളാണ് ബജറ്റില്‍ അനുവദിച്ചതെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

വിഴിഞ്ഞം –നാവായിക്കുളം ഔട്ടര്‍റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ എന്ന ബജറ്റ് പ്രഖ്യാപനം നെടുമങ്ങാടിന്റെ വികസനത്തിനാകെ പുതിയ മുന്നേറ്റം സാദ്ധ്യമാക്കും, ഇതിൻറെ ഭാഗമായി പ്രധാന എക്കണോമിക് നോഡുകൾ വിഭാവനം ചെയ്യുന്നതിലൂടെ നെടുമങ്ങാട് , വെമ്പായം എന്നീ പ്രദേശങ്ങളിൽ സമഗ്ര വികസനം സാധ്യമാകും എന്നും മന്ത്രി ജി.ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

Share This Post
Exit mobile version