
ബെംഗളൂരു: നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കോളേജ്. സംഭവവുമായി ബന്ധപ്പെട്ട് നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ നൽകി.
കര്‍ണാടകയിലെ ദയാനന്ദ് സാഗര്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മാനേജ്‌മന്റ് നടപടി സ്വീകരിച്ചത്.