Press Club Vartha

അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ

ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്നും കെജ്‌രിവാൾ തന്‍റെ നിർദേശം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ എന്നിവ ശുദ്ധമായിരിക്കണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോൾ സംശുദ്ധരായവരെ മത്സരിപ്പിക്കണം. തൻ്റെ മുന്നറിയിപ്പുകൾ കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.

Share This Post
Exit mobile version