
ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മണികൂറുകൾ പിന്നിടുമ്പോൾ ബിജെപിക്ക് മുന്നേറ്റം. ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ടെങ്കിലും എഎപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപിയും എഎപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.
തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്. വിജയം ഉറപ്പിച്ച് ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ വിജയാഘോഷം ആരംഭിച്ചു. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷന്‍ അറിയിച്ചു.
നിലവിൽ ബിജെപി 48.3% വോട്ടുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി 44.5 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്. കോൺഗ്രസ് 6% വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്. പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന മാനിച്ചതിന് ഡൽഹിയിലെ ജനങ്ങളോട് നന്ദിയെന്ന് ബിജെപി എംപി യോഗേന്ദർ ചന്ദോലിയ പറഞ്ഞു.