Press Club Vartha

നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ. കേസിൽ പ്രതികളായിരുന്നു എട്ടു പേരെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.

2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. മോഡലായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു എന്നിവരാണ് പിടിയിലായത്.

അതെ സമയം സംഭവത്തിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോയുടെ പിതാവ് രംഗത്തെത്തി. ഷൈൻ പത്ത് കൊല്ലം പത്മവ്യൂഹത്തിൽപ്പെട്ടുവെന്ന് പിതാവ് സിപി ചാക്കോ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയേ കേസിൽ കുടിക്കിയതെന്ന് സംശയമുണ്ടെന്നും സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version