Press Club Vartha

രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്

ഡൽഹി: രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. സൈന്യത്തെ അപമാനിച്ചെന്ന പരാതിയിലാണ് പ്രതിപക്ഷ നേതാവിനു സമൻസ് അയച്ചിരിക്കുന്നത്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.

മാർച്ച് 24ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് പരാതി നൽകിയത്. 2022 ഡിസംബർ 16ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Share This Post
Exit mobile version