
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന് ഇപ്പോൾ ന്യുമോണിയ ബാധിച്ചിരിക്കുകയാണ്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബ്രോങ്കൈറ്റിസ് ബാധിച്ച് 4 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. രോഗം മൂർച്ഛിച്ച സാഹചര്യത്തിൽ ഈയാഴ്ചത്തെ മാർപ്പാപ്പയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. മാർപ്പാപ്പയ്ക്ക് ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സി എ ടി സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് അതിനായുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.