
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞു. മാത്രമല്ല പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
അദ്ദേഹത്തിൻ്റെ ശ്വാസകോശ അണുബാധ കുറഞ്ഞതായി പരിശോധനകളിൽ വ്യക്തമായതായി മെഡിക്കൽ സംഘം അറിയിച്ചു.ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. രണ്ട് ശ്വാസകോശങ്ങളിലും അണുബാധ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.