Press Club Vartha

വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര്‍ പിടിയിൽ

ഡല്‍ഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിൽ. പി.എ. അഭിലാഷ്, വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് പിടികൂടിയത്.

വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി എന്നിവരെ കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നുമാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.

ഇതോടെ വിശാഖപട്ടണം ചാരക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്.

Share This Post
Exit mobile version