Press Club Vartha

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില ഗുരുതരം

വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു.

അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. മാത്രമല്ല ഞായറാഴ്ച രാവിലെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അതോടൊപ്പം ഇന്നത്തെ രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി.

Share This Post
Exit mobile version