Press Club Vartha

തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു. അപകടം നടന്നിട്ട് 46 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തുരങ്കത്തിൽ‌ കുടുങ്ങിയവരുടെ 150 മീറ്റർ അരികെ രക്ഷാപ്രവർത്തകരെത്തിയെന്നാണ് വിവരം.

നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. 8 പേരാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേയ്ക്ക് ഉടന്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കുടുങ്ങി കിടക്കുന്നവർക്ക് ഓക്സിജൻ നൽകുന്നുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.

Share This Post
Exit mobile version