
കണിയാപുരം: കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം 25ന് ആരംഭിച്ചു മാർച്ച് മൂന്നിന് സമാപിക്കും. 25ന് രാവിലെ10.40ന് മേൽ 11.40നകം തൃക്കൊടിയേറ്റു. വൈകിട്ട് 5ന് ഐപിഎസ് നേടിയ മുഹമ്മദ് ഷാഫിയെ ആദരിക്കൽ രാത്രി 7.40നു ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി തോറ്റം പാട്ട് ആരംഭിക്കും.
രാത്രി 9.30ന് നൃത്തനൃത്യങ്ങൾ, 28ന് രാത്രി 9.30ന് കരാക്കെ ഗാനമേള, മാർച്ച് 2ന് നാടകം ചിത്തിര, മാർച്ച് 3ന് പുലർച്ചെ 4ന് ഉരുൾ. രാവിലെ 8ന് നാഗരൂട്ട്, 10.40ന് സമൂഹ പൊങ്കാല, വൈകിട്ട് 3.30 മുതൽ ദേവിയെ ആനപ്പുറത്തെഴുന്നള്ളിപ്പ്. തുടർന്ന് കുത്തിയോട്ട പാട്ടും പ്രദക്ഷിണവും രാത്രി 9 ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും