
ലഖ്നൗ: മഹാ കുംഭമേള കൊടിയിറങ്ങി. ഇന്നലെ ശിവരാത്രിയിലെ സ്നാനത്തോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹമാണ് എത്തിയത്.
ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നാണ് യു പി സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 13നാണ് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ കുംഭ മേള ആരംഭിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്‌നാനത്തിനെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.