
വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസ് ശുചിമുറിയിൽ വച്ചാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഓഫീസിലെ ക്ലർക്ക് ആണ് ഈ ജീവനക്കാരി. ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണം.ജോയിൻറ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.