
ഡൽഹി: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികൾ മഞ്ഞിൽ കുടുങ്ങി. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് കുടുങ്ങിയത്.ഇതിൽ 16 പേരെ രക്ഷപ്പെടുത്തി.
ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്താലേ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കഴിയൂവെന്നാണ് അറിയുന്നത്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. പരുക്കേറ്റവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചു.