
ദുബായ്: ഗൾഫിൽ നാളെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും.സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് നാളെ വ്രതാനുഷ്ഠാനം ആരംഭിക്കുന്നത്. മാസപ്പിറവി കണ്ടതായി ഈ ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചു. ഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.
വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഞായറാഴ്ച റംസാൻ ആരംഭിക്കും. 29 ദിവസത്തെ വ്രതം പൂർത്തിയാക്കി മാർച്ച് 30നായിരിക്കും ഈദുൽ ഫിത്വർ.