Press Club Vartha

മാർപ്പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് വത്തിക്കാൻ

വത്തിക്കാൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയെന്ന് വത്തിക്കാൻ അറിയിച്ചു. ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തുവെന്നും മറ്റ് ജോലികളിൽ ഏര്‍പ്പെട്ടെന്നും വത്തിക്കാൻ അറിയിച്ചു.

എന്നാൽ പോപ്പ് ​ഗുരുതരാവസ്ഥ മറികടന്നിട്ടില്ല.എന്നാൽ വൃക്കയിലെ പ്രശ്നങ്ങളിൽ ആശങ്ക വേണ്ട. ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.

Share This Post
Exit mobile version