
ലോസ് ആഞ്ചലസ്: 97-ാമത് ഓസ്‌കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. അനോറയിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ഷോൺ ബേക്കർ കരസ്ഥമാക്കി. അനോറയാണ് മികച്ച ചിത്രം.
അഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നടി, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. മികച്ച വിദേശ ചിത്രം ഐ ആം സ്റ്റില്‍ ഹീയര്‍ ആണ്. മികച്ച ഛായഗ്രഹണത്തിനുള്ള പുരസ്‌കാരം ലോല്‍ ക്രൗളിക്ക് ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലൂടെ ലഭിച്ചു.
അനിമേറ്റഡ് ഷോർട്ട്ഫിലിം വിഭാഗത്തിൽ ഇൻ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റൻസ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തിൽ അവാർഡ് ലഭിച്ചു. മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഐ ആം നോട്ട് റോബോട്ട് സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഐയാം സ്റ്റിൽ ഹിയര്‍.
മികച്ച വിഷ്വല്‍ ഇഫക്ട്സ്
ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം
ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര
മികച്ച ഗാനം
‘എല്‍ മാല്‍’ – എമിലിയ പെരെസ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍
വിക്കെഡ്
മികച്ച വസ്ത്രാലങ്കാരം
വിക്കെഡ്