Press Club Vartha

ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് : മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം:ഡ്രൈവിംഗ് മികവ് പുലർത്തുന്നവർക്ക് മാത്രം ലൈസൻസ് കൊടുക്കുക എന്നതാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കാട്ടാക്കടയിലെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവിംഗ് സ്കൂളുകളിലൂടെ ആറ് മാസം കൊണ്ട് 31.60 ലക്ഷം രൂപ ലാഭം നേടാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു

ഐ.ബി. സതീഷ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ ഹരിത കെഎസ്ആർടിസി ഡിപ്പോയായ കാട്ടാക്കട, മറ്റ് ഡിപ്പോകൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ, പങ്കജകസ്തൂരി എംഡി ജെ . ഹരീന്ദ്രൻ നായർ, കെ.എസ്.ആർ.ടി.സി വിജിലൻസ് ഇൻസ്പെക്ടർ ജി.എൽ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version