
വത്തിക്കാൻ: മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഴിഞ്ഞ 17 ദിവസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും വീണ്ടും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം വീണ്ടും അതീവ ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാന്‍ അറിയിച്ചത്. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ തുടർന്ന് വീണ്ടും വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ മാസം14-നാണ് ബ്രോങ്കെറ്റിസ് ലക്ഷണങ്ങളോടെ മാർപാപ്പയെ ആശുപത്രിയിലാക്കിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ് മാർപാപ്പ.