Press Club Vartha

പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം

ലാഹോർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.

സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. മാത്രമല്ല കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ട്.

ആക്രമണത്തിൽ സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. 30 ൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ ഏറ്റെടുത്തു.

Share This Post
Exit mobile version