Press Club Vartha

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌.ജയ്‌ശങ്കർ‍ക്ക് നേരെ ആക്രമണ ശ്രമം

ഡൽഹി: കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടണിൽ വച്ചാണ് സംഭവം നടന്നത്. ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്.

ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്. ഖലിസ്ഥാന്‍ സംഘടനയുടെ ആളുകള്‍ പ്രതിഷേധിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നിന്നൊരാള്‍ വാഹനത്തിന്റെ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

 

Share This Post
Exit mobile version