
തിരുവനന്തപുരം: ജോർദാൻ സൈനികരുടെ വെടിയേറ്റ് മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ തോമസ് ഗബ്രിയേൽ പെരേതയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാവിലെ 7 മണിയോടെ തുമ്പയിൽ എത്തിയ അദ്ദേഹം വെടിയേറ്റ് മരിച്ച തോമസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന തോമസ് ഗബ്രിയേൽ പെരേരയും.
സുഹൃത്ത് എഡിസനും ആയിട്ട് ഫെബ്രുവരി അഞ്ചിന് ആണ് ജോർദാനിലേക്ക് പോയത് ഇതിനിടയിലാണ് ജോർദാൻ സൈനികരുടെ വെടിയേറ്റു തോമസ് മരണപ്പെടുകയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് എഡിസന്റെ കാൽമുട്ടിന് വെടിയേറ്റത്. കോൺഗ്രസ് നേതാക്കളായ ജഫേഴ്സൺ. നൗഷാദ്. ജോൺ വിനേഷ്യസ്. പുരുഷോത്തമൻ നായർ. എസ് എം ബാലു. ഹാരിസൺ. പ്രതിഭാ ജയകുമാർ. സഫീർ തുടങ്ങിയവർ രമേശനോടൊപ്പം ഉണ്ടായിരുന്നു