
തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി ഹരിയാണ് (38) പിടിയിലായത്. റെയില്‍ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുമ്പ് റാഡ് ട്രാക്കിലിട്ടതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
പ്രതി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് സംഭവം. റെയില്‍വെ ട്രാക്കിന്‍റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് റാഡ് ട്രാക്കിലേക്ക് വീണത്. എറണാകുളം ഭാഗത്തേക്ക് കടന്നു പോയ ഗുഡ്‌സ് ട്രെയിന്‍ ആണ് ഇരുമ്പു കഷണത്തില്‍ തട്ടിയത്.
ചരക്ക് ട്രെയിന്‍ കടന്നു പോകുമ്പോള്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.